
തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വകുപ്പില്‍ നിന്നും പുതിയ തീരുമാനം. എഡിജിപി സുധേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് പട്ടികയില്‍ നിന്നും ഗവാസ്‌കറെ നീക്കി. എസ് പി ക്യാംപിലേക്ക് ഗവാസ്‌ക്കറിനെ മടക്കി അയയ്ക്കാനാണ് തീരുമാനം. പോലീസ് സേനയിലെ തൊഴില്‍ ക്രമീകരണത്തിന്റെ ഭാഗമായാണ് ഗവാസ്‌ക്കറെ എഡിജിപിയുടെ ഡ്രൈവറായി നേരത്തെ നിയമിച്ചത്.
എഡിജിപിയുടെ മകള്‍ ഗവാസ്‌ക്കറെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഒന്‍പത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഗവാസ്‌ക്കര്‍ ആശുപത്രി വിട്ടത്. ഇതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ ഗവാസ്‌ക്കറും ഭാര്യയും ഓഫിസില്‍ വന്ന് കണ്ടിരുന്നു. എഡിജിപിയുടെ വാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ മകള്‍ വാഹനത്തില്‍ വെച്ച് ചീത്ത വിളിക്കുകയും ഇത് കേട്ട് കാര്‍ നിറുത്തിയപ്പോള്‍ ഫോണ്‍ ഉപയോഗിച്ച് ഗവാസ്‌ക്കറിന്റെ കഴുത്തിന് പിന്നില്‍ ഇടിക്കുകയുമായിരുന്നുവെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.
Post Your Comments