കൊച്ചി: പോലീസ് ഡ്രൈവറായ ഗവാസ്‌കറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കേസ് അന്വേഷണം പുരോഗമിക്കെയാണ് പുതിയ ആവശ്യവുമായി എഡിജിപിയുടെ മകള്‍ കോടതിയെ സമീപിച്ചത്.
കേസില്‍ തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപിയുടെ മകള്‍ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ തുടര്‍ നടപടികള്‍ മരവിപ്പിക്കണമെന്നും ആവശ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗവാസ്‌ക്കര്‍ കനകക്കുന്നില്‍ വെച്ച് തന്റെ കാലിലൂടെ പിതാവിന്റെ വാഹനം കയറ്റിയിറക്കിയെന്നും കൈയ്യില്‍ കയറി പിടിച്ചുവെന്നും വ്യക്തമാക്കി എഡിജിപിയുടെ മകള്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഗവാസ്‌ക്കര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ആശുപത്രിയില്‍ വെച്ച് കാലിലൂടെ ഓട്ടോറിക്ഷ കയറ്റിയെന്നാണ് പറഞ്ഞിരുന്നത്. കാലില്‍ പരുക്കുകളില്ലെന്ന് എക്‌സ് റേയിലും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മകളുടെ മൊഴി വ്യാജമെന്ന് തെളിഞ്ഞത്. എന്നാല്‍ ഇത് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.
Post Your Comments