ന്യൂഡല്‍ഹി: വൃക്കരോഗവും, നെഞ്ചുവേദനയും, മൂത്രാശയ അണുബാധയയേയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന ബിജെപി നേതാവ് എ.ബി.വാജ്പേയിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് മൂന്നാം തവണയാണ് ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന വാജ്പേയിയെ മോദി സന്ദര്‍ശിക്കുന്നത്.
Also Read : വാജ്പേയിയുടെ ആരോഗ്യ വിവരം അന്വേഷിച്ച് പ്രധാനമന്ത്രി; അപ്രതീക്ഷിത സന്ദര്‍ശനം രാത്രിയില്‍
15 മിനുറ്റോളം ആശുപത്രിയില്‍ ചെലവിട്ട് വാജ്പേയിയുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയ ശേഷമാണ് മോദി തിരികെ മടങ്ങിയത്. അതേസമയം ഇത്തവണ മോദി എയിംസ് ആശുപത്രിയിലെത്തിയത് നാഷണല്‍ സെന്റര്‍ ഫോര്‍ ഏജിങ്ങിനായുള്ള ശിലാസ്ഥാപനം നടത്താനായിരുന്നു. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി, എമര്‍ജന്‍സി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് വാജ്പേയിയെ സന്ദര്‍ശിച്ചത്.
Post Your Comments