കുവൈറ്റ് : കുവൈറ്റില്‍ പൊടിക്കാറ്റ് ശക്തമാവുന്നു. കനത്ത പൊടിയില്‍ ദൂരകാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്ന് ഏതാനും വിമാനങ്ങള്‍ തിരിച്ചുവിട്ടു. കുവൈറ്റില്‍ ഇറങ്ങേണ്ടിയിരുന്ന അഞ്ചുവിമാനങ്ങളാണ് ഖത്തറിലെ ദോഹ, ബഹ്റൈനിലെ മനാമ വിമാനത്താവളങ്ങളിലെ തിരിച്ചുവിട്ടത്.
read also: കുവൈറ്റിൽ പൊടിക്കാറ്റ് ശക്തമാകുന്നു; മുന്നറിയിപ്പുമായി അധികൃതർ
അഴുപത് കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. അടുത്ത ദിവസങ്ങളിലും കാലാവസ്ഥ ഇതുതന്നെയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കടലില്‍ ഏഴ് അടിയിലേറെ വേലിയേറ്റവുമുണ്ടാകും. പ്രതികൂല കാലാവസ്ഥയില്‍ ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments