ടുണീഷ്യക്കെതിരെയും പനാമയ്‌ക്കെതിരെയും പുറത്തെടുത്ത ഇംഗ്ലീഷ് തന്ത്രങ്ങള്‍ മതിയാകുമായിരുന്നില്ല ബെല്‍ജിയത്തെ പിടിച്ചുകെട്ടാന്‍. ലോകം കാത്തിരുന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ബെല്‍ജിയം ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബെല്‍ജിയത്തിന്റെ ജയം.
read also: തോറ്റ് ജയിച്ച് ജപ്പാൻ; പ്രീക്വാര്‍ട്ടറില്‍ ഏഷ്യൻ എഫക്ട്
കലിനിന്‍ഗ്രാഡ് സ്റ്റേഡിയത്തില നടന്ന മത്സരത്തില്‍ ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. തുടര്‍ന്ന് 51-ാം മിനിറ്റിലാണ് ബെല്‍ജിയം ഗോള്‍ നേടുന്നത്. അഡ്‌നാന്‍ യാനുസായാണ് ബെല്‍ജിയത്തിനായി വല കുലുക്കിയത്. അവസാന മിനിറ്റുകളില്‍ സമനിലയ്ക്കായി ഇംഗ്ലണ്ട് കിണഞ്ഞു പൊരുതിയെങ്കിലും ബെല്‍ജിയത്തിന്റെ പ്രതിരോധം ഭേദിക്കാനായില്ല.
തോല്‍വി വഴങ്ങിയെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലെ മിന്നും പ്രകടനത്തില്‍ ഹരി കെയ്‌നും സംഘവും അവസാന 16ല്‍ ഇടം നേടിയിട്ടുണ്ട്.
Post Your Comments