ദോഹ : ആകാശത്തും ലോകകപ്പ് ആവേശമുണർത്തി ഖത്തർ എയർവേയ്സ്. ഫിഫയുടെ ഔദ്യോഗിക എയർലൈനായ ഖത്തർ എയർവേയ്സ് സെമി, ഫൈനൽ മൽസരങ്ങൾക്കു മുന്നോടിയായി ഫിഫയുടെ ലോഗോയും ലോകകപ്പ് ഫുട്ബോളിന്റെ ബ്രാൻഡും പതിച്ച ബോയിങ് 777 വിമാനം അവതരിപ്പിച്ച് ഖത്തർ എയർവേയ്സ്.
അയർലൻഡിൽ പെയിന്റ് ചെയ്തു തയാറാക്കിയ ഈ വിമാനം ദോഹയിൽനിന്നു മോസ്കോയിലേക്കു സെമി, ഫൈനൽ മൽസരങ്ങൾക്കു മുന്നോടിയായി പറന്നു. ഗായകൻ നിക്കോൾ ഷെഴ്സിങ്ങറുമായി ചേർന്ന് ‘ഡാൻസിങ് ഇൻ ദ് സ്ട്രീറ്റ്സ്’ എന്ന ഗാനം റീ റിക്കോർഡ് ചെയ്താണു ഖത്തർ എയർവേയ്സ് ലോകകപ്പ് ആഘോഷത്തിനു തുടക്കമിട്ടത്.
ഫിഫ ലോകകപ്പിന്റെ മാജിക് ഫുട്ബോൾ ആരാധകർക്കു പകർന്നു നൽകാനാണു ശ്രമമെന്ന് ഖത്തർ എയർവേയ്സ് സിഇഒ അക്ബർ അൽ ബേക്കർ പറഞ്ഞു.
Post Your Comments