കുവൈറ്റ് സിറ്റി : കുവൈറ്റിൽ പൊടിക്കാറ്റ് ശ്കതമാകുന്നു. ഇന്നലെ കനത്ത പൊടിയിൽ ദൂരക്കാഴ്ച പരിധി കുറഞ്ഞതിനാല്‍ ഏതാനും വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. കുവൈറ്റിൽ ഇറങ്ങേണ്ടിയിരുന്ന അഞ്ചു വിമാനങ്ങള്‍ ഖത്തറിലെ ദോഹ, ബഹ്റൈനിലെ മനാമ വിമാനത്താവളങ്ങളിലേക്കാണ് തിരിച്ചു വിട്ടതെന്ന് വ്യോമയാന ഡയറക്ടർ ഇമാദ് അൽ സനൂസി അറിയിച്ചു.
അതേസമയം തുറമുഖങ്ങളിൽ കപ്പൽനീക്കവും നിർത്തിവച്ചു. മറൈൻ ഓപ്പറേഷൻ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നു ഷുവൈഖ്, ഷുഐബ, ദോഹ തുറമുഖങ്ങളിൽ കപ്പലുകൾ വരുന്നതും പോകുന്നതും താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നുവെന്ന് തുറമുഖ അതോറിറ്റി അറിയിച്ചു.
എഴുപതു കിലോമീറ്റർ വേഗത്തിൽ കാറ്റുമുണ്ടായി. ദൂരക്കാഴ്ച പരിധി 500 മീറ്ററിൽ താഴെയായിരുന്നു എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അബ്ദുൽ അസീസ് അൽ ഖറാവി അറിയിച്ചു. കാലാവസ്ഥ ഈ നിലയിൽ അടുത്ത ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read : യു.എ.ഇ നിവാസികള്‍ക്ക് മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്
Post Your Comments