യുഎഇ: ലുലു ഗ്രൂപ്പിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഉപഭോക്താക്കൾക്ക് സമ്മാനം അടിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശങ്ങൾ അയയ്ക്കുകയും, ഇതിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിക്കുകയുമാണ് ഇവർ ചെയ്യുക. ഇത്തരം തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായും ജനങ്ങൾ ഇത്തരം തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ലുലു ഗ്രൂപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. നിങ്ങൾക്ക് ലഭിക്കുന്ന ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അധികൃതർ പറഞ്ഞു.
ALSO READ: ഗാന്ധിഭവനിലെ അഗതികള്‍ക്ക് അഞ്ചര കോടി രൂപയുടെ സഹായവുമായി ലുലു ഗ്രൂപ്പ്
Post Your Comments