India

‘നിങ്ങള്‍ ഞങ്ങളുടെ അതിഥികളാണ്’; അമർനാഥ് യാത്രക്കാരെക്കുറിച്ച്‌ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരുടെ സന്ദേശം

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടനത്തിനെത്തുന്നവരെ ഉപദ്രവിക്കില്ലെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരുടെ ഓഡിയോ സന്ദേശം പുറത്ത്. നിങ്ങള്‍ ഞങ്ങളുടെ അതിഥികളാണെന്നും സുരക്ഷയുടെ ആവശ്യമില്ലെന്നും ആക്രമിക്കാന്‍ പദ്ധതിയില്ലെന്നുമാണ് സന്ദേശം. 15 മിനിട്ട് ദൈർഘ്യമുള്ള ഓഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ റിയാസ് അഹമ്മദ് നായ്ക്കൂ എന്നയാളുടെ സന്ദേശമാണ് ഇതെന്നാണ് സൂചന.

Read Also: അമര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്നവർക്ക് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് നിർബന്ധമാക്കാനൊരുങ്ങുന്നു

തീര്‍ത്ഥാടകര്‍ അവരുടെ മതപരമായ ബാധ്യത നിറവേറ്റാനാണ് വരുന്നത്. ഇത്തരക്കാര്‍ക്കെതിരെ ഞങ്ങള്‍ മുന്‍കാലത്തും ആക്രമണം നടത്തിയിട്ടില്ല. ഞങ്ങളുടെ പോരാട്ടം തീർത്ഥാടകർക്കെതിരെയല്ല. സാധാരണ ജനങ്ങള്‍ക്കെതിരേ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേയാണ് പോരാട്ടമെന്നും ഓഡിയോയിൽ പറയുന്നുണ്ട്. അതേസമയം അമര്‍നാഥ് യാത്രക്കാര്‍ക്ക് നേരെ ഭീകരര്‍ ആക്രമം നടത്താന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button