ശ്രീനഗർ: പ്രസിദ്ധ ഗുഹാക്ഷേത്രമായ അമർനാഥിൽ നടന്ന മേഘവിസ്ഫോടനം അതിൽ മരണമടഞ്ഞവരുടെ എണ്ണം 16 ആയി. ഇതുവരെ 15,000 പേരെ രക്ഷപ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
അമർനാഥ് ക്ഷേത്രത്തിനു സമീപമാണ് ആയിരക്കണക്കിന് പേർ കുടുങ്ങിക്കിടന്നത്. ഇവരെ പഞ്ച്തരണിയിലേക്ക് മാറ്റിയെന്നാണ് ഏറ്റവും പുതുതായി ലഭിച്ച വിവരം. പുനരാരംഭിച്ച അമർനാഥ് യാത്ര വീണ്ടും വെള്ളിയാഴ്ച വൈകുന്നേരം നിർത്തിവെച്ചിരുന്നു.
2 30 മുതൽ 40 പേരെ കാണാതായതായും, രക്ഷാപ്രവർത്തനം നടക്കുന്നതായും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഐടിബിപി ഉദ്യോഗസ്ഥൻ പറഞ്ഞു.
Also read: ആബേയുടെ കൊലപാതകം: കൊലയാളി ഉപയോഗിച്ചത് നാടൻ തോക്ക്
ദേശീയ മാധ്യമമായ എഎൻഐയാണ് ഈ വാർത്ത പുറത്ത് വിട്ടത്. അമർനാഥ് ക്ഷേത്രത്തിനു സമീപം തെളിഞ്ഞ കാലാവസ്ഥയാണെന്നും, ഹെലികോപ്റ്ററുകളിൽ രക്ഷാപ്രവർത്തനം സുഗമമായി നടക്കുന്നുണ്ടെന്നും ഐടിബിപി ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിർത്തി രക്ഷാസേനയുടെ എംഐ-17 ഹെലികോപ്റ്റർ അധിക സേവനങ്ങൾക്കായി തയ്യാറാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Post Your Comments