ഏവരും കാത്തിരുന്ന ഷവോമിയുടെ കിടിലൻ ടാബ്ലെറ്റ് പുതിയ എം.ഐ പാഡ് 4 ഉടന്‍ വിപണിയിലേക്ക്. സ്മാര്‍ട്ട് ഗെയിം ആക്സലറേഷന്‍ എന്ന സാങ്കേതിക വിദ്യയോടെ എത്തുന്ന ടാബ് സ്നാപ്ഡ്രാഗണ്‍ 660 ചിപ്സെറ്റിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുക. ഡിസ്പ്ലേ വലിപ്പം എം.ഐ 3 ടാബ്ലെറ്റിനെ അപേക്ഷിച്ച് അൽപ്പം വർദ്ധിക്കും. 13 മെഗാപിക്സലിന്റെ പിന് കാമറയും 5 മെഗാപിക്സലിന്റെ മുന്‍ കാമറ,6,000 എം.എ.എച്ചിന്റെ ബാറ്ററി, ഫേസ് അണ്‍ലോക്ക് സിസ്റ്റം എന്നിവയാണ് മറ്റു പ്രത്യേകതകൾ.
ചൈനീസ് വിപണിയില്‍ ആദ്യം എത്തുന്ന ടാബ് അധികം വൈകാതെ തന്നെ ഇന്ത്യയിലും എത്തും. 4 ജി.ബി റാമും 64 ജി.ബി മെമ്മറിയും വൈ-ഫൈ കണ്ക്ടിവിറ്റി മാത്രവും ഉള്ള മോഡലിന് 15,600 രൂപയും 6 ജി.ബി റാമും 128 ജി.ബി മെമ്മറിയുമുള്ള എല്‍.ടി.ഇ മോഡലിന് 20,800 രൂപയുമാണ് ഇന്ത്യയിൽ പ്രതീക്ഷിക്കാവുന്ന വില.
Also read : മാസായി കുതിച്ചു കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിയ്ക്കായി തീം സോങ്
Post Your Comments