വൻ വിലക്കുറവുമായി ഷവോമി റെഡ്മി 6 പ്രോ വിപണിയിൽ. റെഡ്മി നോട്ട് 5 പ്രോയുടെ സമാനമായ മിക്ക ഫീച്ചറുകളും നോട്ട് 6 പ്രോയിലും വരുന്നുണ്ട്. 19:9 അനുപാതമുള്ള 5.84-ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് റെഡ്മി 6 പ്രോയ്ക്ക് ഷവോമി നൽകിയിരിക്കുന്നത്. അഡ്രെനോ 506 GPU (Adreno 506 GPU), 3GB അല്ലെങ്കില്‍ 4GB റാം എന്നിവയാണ് ഫോണിനു ശക്തി പകരുന്നത്. 4,000 എംഎഎച്ച് ബാറ്ററി ശേഷിയാണ് ഈ ഫോണിനുള്ളത്. ഇരട്ട പിൻ ക്യാമറകളും ഫോണിന്റെ സവിശേഷതയാണ്. 12MP, f/2.2 അപേര്‍ച്ചറുള്ള പ്രധാന ക്യാമറയും, ഫെയ്സ് (phase) ഡിറ്റക്ഷന്‍ ഓട്ടോഫോക്കസും എല്‍ഇഡി ഫ്ളാഷുമുള്ള ഒരു ക്യാമറയും 5MP റെസലൂഷനുള്ള ക്യാമറയുമാണ് ഇത്. മുന്‍ ക്യാമറയ്ക്കും 5MP റെസലൂഷനാണുള്ളത്. മുന്‍ ക്യാമറയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശാക്തീകരിച്ച പോര്‍ട്രെയ്റ്റ് മോഡും എച്ഡിആര്‍ ഫങ്ഷനുമുണ്ട്.
Read Also: ഷവോമി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് മുൻപ് ഇക്കാര്യം അറിയുക
32GB അല്ലെങ്കില്‍ 64GB എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഫോൺ എത്തുക. മെമ്മറി 256GB വരെയുള്ള കാര്‍ഡുകള്‍ ഉപയോഗിച്ച് വര്‍ധിപ്പിക്കുകയും ചെയ്യാൻ കഴിയും. ആക്സെലെറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോമ്പസ് തുടങ്ങിയ സെന്‍സറുകളുടെ സേവനവും ഫോണിൽ ലഭ്യമാണ്. 3GB റാമും 32GB സംഭരണ ശേഷിയുമുള്ള ഏറ്റവും കുറഞ്ഞ മോഡലിന് ഏകദേശം 10,400 രൂപയായിരിക്കുമെന്നാണ് സൂചന.
Post Your Comments