Latest NewsNewsBusinessTechnology

ഷവോമി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് മുൻപ് ഇക്കാര്യം അറിയുക

ഉല്‍പ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ഷവോമി. പ്രിന്‍റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍, ക്യാമറ മോഡ്യൂളുകള്‍, കണക്ടറുകള്‍ എന്നിലയുടെ ഇറക്കുമതി ചുങ്കം കേന്ദ്ര സര്‍ക്കാര്‍ 10 ശതമാനമായി വർദ്ധിപ്പിച്ചതിനെ തുടർന്നാണ് ഉല്‍പ്പന്നങ്ങളുടെ വില ഷവോമി കൂട്ടിയത്. ഇപ്രകാരം റെഡ്മി നോട്ട് 5 പ്രോയ്ക്ക് 1000 രൂപയും എംഐ ടിവി 4 ന് 5000 രൂപയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്ക് മെയ് ഒന്ന് മുതലാണ് നിലവില്‍ വരിക. നേരത്തെ പ്രീ ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് വിലയില്‍ മാറ്റമൊന്നും ഉണ്ടാവില്ല എന്നാണ് സൂചന.

Also read ;ട്വിറ്ററിൽ ഡേറ്റാ ചോർച്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button