Latest NewsIndiaNews

കല്യാണ സല്‍ക്കാരത്തിനിടെ കഴിക്കാന്‍ പ്ലേറ്റ് കിട്ടിയില്ല : സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു

വിവാഹ സല്‍ക്കാരത്തിനിടെ വീണത് വിരുന്ന് വന്ന 20കാരന്റെ രക്തം. അതും ഭക്ഷണം കഴിക്കാന്‍ പ്ലേറ്റ് കിട്ടിയില്ലെന്ന തര്‍ക്കത്തെ തുടര്‍ന്ന്. യുപിയിലെ ബല്ലിയയ്ക്കടുത്തുള്ള വിക്രമബൂരിലാണ് നാടിനെ നടുക്കിയ സംഭവം. വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു വിശാല്‍ (20) എന്ന യുവാവ്.

സല്‍ക്കാരം നടക്കുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ പ്ലേറ്റ് തീര്‍ന്നു പോയി എന്ന കാരണത്താല്‍ കുറച്ച് പേരും പരിപാടി, സംഘടിപ്പിച്ചവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിനിടയില്‍ അടി നടക്കുകയും മര്‍ദ്ദനത്തിനിടെ യുവാവ് കൊല്ലപ്പെടുകയുമായിരുന്നു. സംഭവത്തില്‍ മറ്റ് നാലുപേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. വെറും വാക്കു തര്‍ക്കത്തില്‍ തുടങ്ങിയതാണ് യുവാവിന്റെ മരണത്തില്‍ കലാശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button