Latest NewsIndia

ഷോപ്പിംഗ് മാളുകളിൽ വരുന്നവർക്ക് സമ്മാന കൂപ്പൺ നൽകി പൂരിപ്പിച്ചു വാങ്ങി കോടികളുടെ തട്ടിപ്പ് : 2 പേർ അറസ്റ്റിൽ

ഹൈദരാബാദ്: രണ്ടായിരത്തോളം പേരെ വഞ്ചിച്ച്‌ ഒമ്പതു കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയവര്‍ പിടിയില്‍. ക്ലബ് മെമ്പര്‍ഷിപ്പും ഹോളിഡേ പാക്കേജുകളും വാഗ്ദാനം ചെയ്ത് പണം തട്ടിയ ഷെയ്ഖ് ഖാദര്‍ ഭാഷ, പനഗന്തി വിജയ് കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹൈദരബാദ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച സംഘമാണ് പിടിയിലായത്‌. മള്‍ട്ടിപ്ലക്സുകളിലും ഷോപ്പിങ് മാളുകളിലും സന്ദര്‍ശനം നടത്തുന്നവരെ ബന്ധപ്പെടാനുള്ള ഫോണ്‍നമ്പരുകളും മറ്റും ശേഖരിക്കലാണ് ഇവരുടെ ജോലി.

ഇവരാണ് പലരെയും വിളിച്ച്‌ സമ്മാനത്തിന് അര്‍ഹരായിട്ടുണ്ടെന്നും കൈപ്പറ്റണമെന്നും അറിയിക്കുന്നത്. ചൂണ്ടയില്‍ വീഴുന്ന ഇരകളോട് ഇവര്‍ സംഘടിപ്പിക്കുന്ന സെമിനാറുകളില്‍ പങ്കെടുക്കാനോ ഹോട്ടലില്‍ പോയി സമ്മാനം കൈപ്പറ്റാനോ പറയും. ഇതിനെത്തുമ്പോഴാണ് അംഗകത്വം നേടാന്‍ ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെടുന്നത്. ഹൈദരബാദ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച സംഘമാണ് പിടിയിലായത്‌. ഫോര്‍ച്യൂണ്‍ ഗ്രൂപ് ഓഫ് എസ്റ്റേറ്റ്സ് ആന്‍ഡ് സര്‍വീസസ് എന്ന പേരിലുള്ള സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍മാര്‍ എന്നു പരിചയപ്പെടുത്തിയാണ് ഇരുവരും പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തത്.

ക്ലബിനും ഹോളിഡേ മെമ്പര്‍ഷിപ്പിനും പുറമെ ഭൂമിയിടപാടുകളും ഹെല്‍ത്ത് ക്ലബ് മെമ്ബര്‍ഷിപ്പുകളും റിസോര്‍ട്ടിലേക്കുള്ള പാസുകളുമൊക്കെ സ്ഥാപനം വാഗ്ദാനം ചെയ്തിരുന്നു. സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഫോൺ സന്ദേശം വിശ്വസിച്ചു ചെല്ലുന്നവർക്ക് 50 രൂപയിൽ താഴെയുള്ള എന്തെങ്കിലും പ്ലാസ്റ്റിക് സമ്മാനങ്ങളാണ് ഇവർ മനോഹരമായി പാക്ക് ചെയ്തു കൊടുക്കാറ്. ഖൈറത്താബാദ് കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തിയിരുന്ന ഇവരുടെ ഓഫീസിൽ നിന്ന് പല രേഖകളും പോലീസ് കണ്ടെടുത്തു.

എട്ടുലക്ഷത്തോളം രൂപയും രജിസ്റ്ററുകളും സ്ഥാപനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ലഘുലേഖകളും പ്ലോട്ടുകളെ സംബന്ധിച്ചുള്ള രേഖകളും സ്വൈപിങ് മെഷീനുകളും രണ്ടു മൊബൈല്‍ ഫോണുകളും ഹോളിഡേ പാക്കേജ് കൂപ്പണുകളും മെമ്പര്‍ഷിപ് കാര്‍ഡുകളും പോലീസ് കണ്ടെടുത്തു. വഞ്ചനയ്ക്കിരയായവരുടെ രേഖകളും മറ്റും ഇവര്‍ കൈപ്പറ്റിയത് എങ്ങനെയാണെന്ന് അന്വേഷണം നടക്കുകയാണെന്ന് ഡിസിപി രാധാകൃഷ്ണ റാവു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button