കൊച്ചി : ദിലീപിനെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ തിരിച്ചടുത്തു. അമ്മ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. പുറത്താക്കിയ നടപടി സാങ്കേതികമായി നില നിൽക്കില്ലെന്നും, നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ഭാരവാഹികൾ. നടിയെ ആക്രമിച്ച കേസുമായി ബന്ധപെട്ടു കഴിഞ്ഞ വർഷമാണ് ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കിയത്.
കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യവുമായി പ്രമുഖ താരങ്ങൾ രംഗത്തെത്തിയിരുന്നു. തിരിച്ചെടുക്കണമെന്ന ആവശ്യം അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി ജനറല്‍ ബോഡിയില്‍ ഇന്ന് അവതരിപ്പിച്ചപ്പോൾ നടി ഉൗര്‍മിള ഉണ്ണി ഈ ആവശ്യം ഉന്നയിച്ച് ആദ്യം രംഗത്തെത്തുകയായിരുന്നു. ശേഷം ദിലീപിനെ പുറത്താക്കിയത് നിയമപരമായി നിലനില്‍ക്കില്ലെന്ന് മറുപടിയായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും, പുറത്താക്കിയതിനെതിരെ ദിലീപ് കോടതിയില്‍ പോകാത്തത് ഭാഗ്യമെന്ന് ജോയിന്‍റ് സെക്രട്ടറി സിദ്ദിഖും പറഞ്ഞു. അമ്മയുടെ പ്രസിഡന്‍റായി നടന്‍ മോഹന്‍ലാലിനെയും, വൈസ് പ്രസിഡന്‍റ് ആയി മുകേഷിനെയും തിരഞ്ഞെടുത്തു.
Also read : ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി താരങ്ങൾ
Post Your Comments