കുവൈറ്റ്: നിയമ പ്രശ്നങ്ങളില്‍പ്പെട്ട് കഴിയുന്ന പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, നിര്‍ണായക തീരുമാനവുമായി കുവൈറ്റ്. കുവൈറ്റ് തൊഴില്‍മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് പുതിയ തീരുമാനം അറിയിച്ചത്. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ വിവിധ നിയമ പ്രശ്നങ്ങളില്‍പ്പെട്ട് കഴിയുന്ന പുരുഷന്മാര്‍ക്കായി ഷെല്‍ട്ടര്‍ നിര്‍മ്മിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Also Read : തൊഴിൽ തേടുന്ന മലയാളികൾക്ക് ആശ്വാസമായി കുവൈറ്റ് സർക്കാർ തീരുമാനം
അതോടൊപ്പം വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ എട്ട് മണിക്കൂറിലധികം വിമാനത്താവളത്തില്‍ കഴിയേണ്ടി വന്നാല്‍ സ്പോണ്‍സര്‍മാരില്‍ നിന്ന് പിഴയീടാക്കുമെന്നും ഇത്തരത്തില്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോകുന്നവര്‍ക്ക് അവശ്യ സഹായങ്ങള്‍ നല്‍കാന്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും വ്യോമയാന ഡയറക്ടര്‍ ജനറല്‍ യൂസഫ് അല്‍ ഫൗസന്‍ വ്യക്തമാക്കി.
ഗാര്‍ഹിക തൊഴിലാളികള്‍ സ്പോണ്‍സറെ കാത്ത് ആഴ്ചകളോളം വിമാനത്താവളത്തില്‍ കഴിയുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ വനിതകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ കൂടുതല്‍ സുരക്ഷിതത്വം ഉള്ള രീതിയില്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുമെന്നും മന്ത്രി ഹിന്ദ് അല്‍ സബീഹ് പറഞ്ഞു.
Post Your Comments