ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ച് തമിഴ് സൂപ്പർതാരം കമൽഹാസൻ. തന്റെ പുതിയ പാർട്ടിയായ മക്കൾ നീതി മയ്യം (എംഎൻപി) ഒൗദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്യാൻ എത്തിയപ്പോഴായിരുന്നു സന്ദർശനം. വെറും സൗഹൃദ സന്ദർശനം മാത്രമായിരുന്നു നടത്തിയതെന്നും തമിഴ് നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചാണ് ഞങ്ങൾ സംസാരിച്ചതെന്നും കമൽഹാസൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
Read Also: മുഖ്യമന്ത്രി പിണറായി വിജയനുമായി കമൽഹാസൻ കൂടിക്കാഴ്ച നടത്തി
ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഈ മാസമാദ്യം കർണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലുംകമൽഹാസൻ പങ്കെടുക്കുകയുണ്ടായി. എംഎൻപി രൂപീകരിക്കുന്നതിനു മുന്നോടിയായി അദ്ദേഹം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരെയും സന്ദർശിച്ചിരുന്നു.
Post Your Comments