Kerala

മുഖ്യമന്ത്രി പിണറായി വിജയനുമായി കമൽഹാസൻ കൂടിക്കാഴ്ച നടത്തി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി തമിഴ് നടനും മക്കള്‍ നീതി മയ്യം രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകനുമായ കമലഹാസന്‍ സന്ദർശിച്ചു. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവും പങ്കെടുത്തു.

Read Also: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുൻപും തിരുവനന്തപുരത്തെത്തി അദ്ദേഹം പിണറായി വിജയനെ കണ്ടിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button