ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന് എന്‍ഫോഴ്‌സ്‌മെന്റിന്റെ സമന്‍സ്. ജൂണ്‍ 20ന് കൊല്‍ക്കത്തിയിലെ ഓഫീസില്‍ എത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സമന്‍സ്.
read also: നാല് ചിട്ടിക്കമ്പനികളുടെ അനധികൃത പണം എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു
നേരത്തെ മെയ് 7ന് ഹാജരാകാന്‍ സമന്‍സ് അയച്ചിരുന്നു, എന്നാല്‍ നളിനി മദ്രാസ് കോടതിയുമായി സമീപിച്ച് അപ്പീല്‍ നല്‍കി. ഇന്ത്യന്‍ ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം തങ്ങളുടെ താമസസ്ഥലത്തു നിന്ന് വളരെ അകലെ സ്ത്രീകളെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നതിന് വിലക്കുണ്ടെന്നു പറഞ്ഞായിരുന്നു അപ്പീല്‍. എന്നാല്‍ മദ്രാസ് ഹൈക്കോടതി അപ്പീല്‍ തള്ളുകയും പുതിയ സമന്‍ അയയ്ക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇത് പ്രകാരമാണ് ഈ മാസം 20ന് ഹാജരാകാന്‍ സമന്‍സ് അയച്ചത്.
കോടികളുടെ ശാരദാചിട്ടി തട്ടിപ്പുകേസില്‍ നളിനി സാക്ഷിയാണ്. ശാരദ ചിട്ടിക്കമ്പനിക്കു വേണ്ടി ഹാജരായതിന് 1.26 കോടി ഫീസ് നളിനി വാങ്ങിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു.
Post Your Comments