
കൊല്‍ക്കത്ത: നാല് ചിട്ടിക്കമ്പനികളുടെ അനധികൃത പണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. 3017 കോടിയോളം രൂപ വരും ഇത്.
പശ്ചിമ ബംഗാള്‍, അസ്സം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റോസ് വാലി, ശാരദ, അര്‍ഥതാത്വ, സീഷോര്‍ ഗ്രൂപ്പ് എന്നിവയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്.
വ്യവഹാരം കഴിയുന്നമുറയ്ക്ക് സ്ഥലവും മറ്റും ലേലംചെയ്ത് നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
വസ്തുവല്ലാതെ 500 കോടിയോളം രൂപ പിടിച്ചെടുത്തവയില്‍പ്പെടുന്നു. റോസ് വാലിയുടെ അക്കൗണ്ടുകളില്‍നിന്നുമാത്രം 345 കോടി രൂപയാണ് പിടിച്ചെടുത്തത്.
പശ്ചിമ ബംഗാളില്‍ ഏറെ ശാഖകളുള്ള ശാരദ ഗ്രൂപ്പ് ഓഫ് കമ്പനീസ് 2,044 കോടി രൂപയാണ് നിക്ഷേപകരില്‍നിന്ന് പിരിച്ചെടുത്തത്. ശാരദ ഗ്രൂപ്പിന്റെതായി 600 കോടി മൂല്യമുള്ള വസ്തുവകകളും പണവുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
Post Your Comments