ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈലിനെ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.
‘ഉപഗ്രഹങ്ങളെ അക്രമിച്ച് വീഴ്ത്താനുള്ള വിദ്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉണ്ട്. വിവേകമുള്ള സര്‍ക്കാര്‍ തങ്ങളുടെ ശക്തി രഹസ്യമാക്കി വെക്കും. മണ്ടന്‍ സര്‍ക്കാരിന് മാത്രമേ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തു വിടുകയുള്ളൂ’ ചിദംബരം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രുധനാഴ്ച്ചയാണ് ഉപഗ്രഹവേധ മിസൈന്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി പഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്തതിരുന്നു. തുടര്‍ന്ന് നടത്തിയ അഭിസംബോധനയിലാണ് ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്ന മിസൈലാണ് ഇന്ത്യ പരീക്ഷിച്ചതെന്നും മോദി പറഞ്ഞത്.
തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ മോദി രാജ്യത്തെ അഭിസംബോധന ചെയ്തത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു.
The capability to shoot down a satellite has existed for many years. A wise government will keep the capability secret. Only a foolish government will disclose it and betray a defence secret.
— P. Chidambaram (@PChidambaram_IN) March 30, 2019
Post Your Comments