മോസ്കോ: പോളണ്ടിനെ വിറപ്പിച്ച് സെനഗൽ മുന്നേറ്റം. 2-1 നാണ് പോളണ്ടിനെ സെനഗൽ പിന്നിലാക്കിയത്. ആദ്യപകുതിയിൽ തിയാഗോ സിനോനെക്കിന്റെ കാലിൽ തട്ടി സ്വന്തം വലയിൽ ചെന്നു പതിച്ച പന്തിൽ സെനഗലിനോട് പോളണ്ട് പിന്നിലാകുകയായിരുന്നു. 37–ാം മിനിറ്റിൽ ഇഡ്രിസ്സ ഗ്വയേയാണ് സെനഗലിനായി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ സമനില ഗോളിനായി സമ്മർദ്ദം ചെലുത്തിയ പോളണ്ടിനെ ഞെട്ടിച്ച് സെനഗൽ രണ്ടാം ഗോൾ നേടി. പോളണ്ട് ഗോൾകീപ്പറിന്റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോളിയെ കടന്ന് പന്തുമായി മുന്നേറിയ നിയാങ്, ഒപ്പമെത്തിയ പോളണ്ട് പ്രതിരോധതാരത്തെ കടന്ന് പന്ത് വലയിലിടുകയായിരുന്നു. അതേസമയം മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ പോളണ്ട് തങ്ങളുടെ ആദ്യത്തെ ഗോൾ കരസ്ഥമാക്കി. ഗ്രിഗോർസ് ക്രൈഷോവിയാകാണ് ടീമിന് വേണ്ടി ഗോൾ നേടിയത്.
Read Also: കൊളംബിയയ്ക്ക് ഏഷ്യന്‍ ലോക്ക്; വമ്പന്മാര്ക്ക് ജപ്പാന് മുന്നില്‍ കാലിടറി
Post Your Comments