മോര്‍ഡോവിയ: കൊളംബിയയെ ഞെട്ടിച്ച് ജപ്പാന്‍. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ കൊളംബിയയെ വീഴ്ത്തിയത്. ഷിൻജി കവാഗ (ആറ്), യൂയ ഒസാക്ക (73) എന്നിവരാണ് ജപ്പാന്റെ ഗോളുകൾ നേടിയത്. കൊളംബിയയ്ക്ക് വേണ്ടി യുവാൻ ക്വിന്റേറോയാണ് ഗോൾ നേടിയത്. വന്‍ മാര്‍ജിനില്‍ വിജയം പ്രതീക്ഷിച്ചെത്തിയ കൊളംബിയയെ നാലാം മിനിറ്റില്‍ തന്നെ ജപ്പാൻ കീഴ്‌പ്പെടുത്തി. കാര്‍ലോസ് സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങുകയും പെനാൽറ്റി ജപ്പാന്‍ താരം ഷിന്‍ജി കവാഗ ഗോളാക്കുകയുമായിരുന്നു.
തുടക്കത്തില്‍ തന്നെ പത്തു പേരായി ചുരുങ്ങിയെങ്കിലും കൊളംബിയൻ നിരയും വിട്ടുകൊടുക്കാൻ തയ്യാറായില്ല. അങ്ങനെ മുപ്പത്തിയൊന്‍പതാം മിനിറ്റില്‍ കൊളംബിയയുടെ യുവാന്‍ ക്വിന്റെറോ ഫ്രീകിക്കില്‍ നിന്ന് ഗോള്‍ നേടി. പിന്നീട് കൊളംബിയ സമനിലയ്ക്കായി ശ്രമിച്ചെങ്കിലും 73–ാം മിനിറ്റിൽ യൂയ ഒസാക്കയുടെ ഹെഡർ ഗോളിലൂടെ ജപ്പാൻ മൽസരം സ്വന്തമാക്കുകയായിരുന്നു.
Post Your Comments