India

താടിയും പുരുഷശബ്ദവുമുള്ള ഭാര്യയെ വേണ്ടെന്ന് ഭർത്താവ് ; കോടതിയുടെ തീരുമാനം ഇങ്ങനെ

അഹമ്മദാബാദ്: താടിയും പുരുഷശബ്ദവുമുള്ള ഭാര്യയെ വേണ്ടെന്ന ആവശ്യവുമായി ഭർത്താവ് കോടതിയിൽ. അഹമ്മദാബാദ് കുടുംബക്കോടതിയിൽ യുവാവ് സമർപ്പിച്ച ഹർജി കോടതി തള്ളി.  ഭാര്യയ്ക്ക് മുഖത്ത് അമിത രോമവളര്‍ച്ചയും പുരുഷശബ്ദവും ഉണ്ടെന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും ഭാര്യവീട്ടുകാര്‍ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും യുവാവ് ആരോപിക്കുന്നു.

Read also:കുഞ്ഞിന് പേര് തെരഞ്ഞെടുത്തത് വോട്ടെടുപ്പ് മോഡലിൽ; വ്യത്യസ്തരായി ഈ ദമ്പതികൾ

യുവതിയെ ആദ്യമായി കണ്ടപ്പോൾ മുഖം മറച്ചിരുന്നു. എന്നാൽ ആചാരങ്ങളുടെ ഭാഗമായതിനാല്‍ മുഖംകാണണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും യുവാവ് കോടതിയിൽ പറഞ്ഞു. എന്നാൽ ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടാണ് രോമ വളർച്ചയുണ്ടായതെന്നും ചികിത്സ നടക്കുന്നുണ്ടെന്നും തന്നെപുറത്താക്കാൻ ഭർത്താവ് കാരണങ്ങൾ കണ്ടത്തുകയാണെന്നും യുവതിയും കോടതിയെ അറിയിച്ചു.

ഭാര്യയുടെ അഭിഭാഷകന്‍ പരാതി ഉന്നയിച്ചതോടെ ഇയാള്‍ തുടര്‍നടപടികളില്‍ നിന്നും പിന്മാറി. തുടര്‍ന്ന് വിവാഹമോചന ഹര്‍ജി കോടതി തള്ളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button