നാഗ്പൂര്‍: തങ്ങളുടെ കുഞ്ഞിന് പേരിടുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ എന്തുകൊണ്ട് അൽപ്പം വ്യത്യസ്തമായ വഴി സ്വീകരിച്ചുകൂടായെന്ന് ദമ്പതികൾ. ഇടുന്ന പേര് അത് എന്തുതന്നെ ആയാലും വീട്ടുകാർക്കും ഇഷ്ടപ്പെടണം. ഇതോടെ എന്തുകൊണ്ട് വോട്ടെടുപ്പിന്റെ രീതിയിൽ കുഞ്ഞിന് പേര് തിരഞ്ഞെടുത്തുകൂടായെന്ന് ചിന്തിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ മിഥുൻ മാന്‍സി ദമ്പതികളാണ് ഈ വ്യത്യസ്തമായ രീതിയിലൂടെ കുഞ്ഞിന് പേര് തിരഞ്ഞെടുത്തത്.
also read: മരണ മുഖത്ത് നിന്നും ജീവിതത്തിലേക്ക്, അഞ്ചരമാസത്തില്‍ ജനിച്ച കുഞ്ഞിന് പുതുജീവന്‍
വോട്ടെടുപ്പിലൂടെ കുഞ്ഞിന് പേര് തിരഞ്ഞെടുക്കുന്ന ആശയം അവതരിപ്പിച്ചപ്പോള്‍ മറ്റുള്ളവര്‍ക്കും സമ്മതം. വെറുതെ നറുക്കെടുപ്പ് വേണ്ട, വോട്ടെടുപ്പ് തന്നെ ആയിക്കോട്ടെയെന്ന് മിഥുന്‍ തീരുമാനിച്ചു. ഏപ്രില്‍ 15നാണ് വോട്ടെടുപ്പ് നടന്നത്. കുഞ്ഞിന് പേര് കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പ് എന്ന പേരിലായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലോഗോയ്ക്ക് സമാനമായ ലോഗോയും തയ്യാറായി. വോട്ട് രേഖപ്പെടുത്തുന്നതിനായി ബാലറ്റ് പെട്ടിയും തയ്യാറാക്കി. കുടുംബാംഗങ്ങളെ കൂടാതെ ഗോണ്ടിയയിലെ മുന്‍ എം.പി നാന പട്ടോള്‍, ബി.ജെ.പി എം.എല്‍.എയും മുന്‍ എം.എല്‍.എയും വോട്ടെടുപ്പിന് നിരീക്ഷകരായി എത്തി.
കുടുംബത്തിലെ 196 അംഗങ്ങള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. എല്ലാവരും വോട്ട് രേഖപ്പെടുത്തി. പിന്നെ വോട്ടെണ്ണലിന്റെ ഘട്ടമെത്തി. വോട്ടെണ്ണിയപ്പോള്‍ 92 വോട്ട് കിട്ടിയ യുവാന്‍ എന്ന പേരിനായിരുന്നു മുന്‍തൂക്കം. പിന്നാലെ ലളിതമായ ചടങ്ങില്‍ പേരിടീലും നടന്നു.
Post Your Comments