ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ലെഫ്.ഗവര്‍ണറുടെ വസതില്‍ തുടരുന്ന കുത്തിയിരിപ്പ് സമരത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആരാണ് ഇതിന് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയതെന്ന് കോടതി ചോദിച്ചു. അനുമതിയില്ലാതെ ആരുടേയും ഒാഫീസിലോ വസതിയിലോ സമരം നടത്തരുത്. കെജ്രിവാള് നടത്തുന്നത് സമരമാണെങ്കില്‍ പുറത്തിരുന്ന് ചെയ്യണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
കെജ്രിവാളിെന്റ കുത്തിയിരിപ്പ് സമരത്തിനെതിരെയും ഐ .എ.എസ് ഒാഫീസര്‍മാരുടെ സമരത്തിനെതിരെയുമുള്ള രണ്ട് വ്യത്യസ്ത ഹർജികളില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ വിമര്‍ശനം. കേസില്‍ ഐ .എ.എസ് അസോസിയേഷനെ കക്ഷി ചേര്‍ക്കാനും കോടതി തീരുമാനിച്ചു. ഇവരുടെ കൂടി വാദം കേട്ട ശേഷമാകും അന്തിമ വിധി പുറപ്പെടുവിക്കുക. വാദം കേള്‍ക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി വെച്ചു. ജസ്റ്റിസുമാരായ എ.കെ. ചൗള, നവീന്‍ ചൗള എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് നിരീക്ഷണം.
കെജ്രിവാള് നടത്തുന്ന കുത്തിയിരിപ്പ് സമരം ഒമ്പതാം ദിവസത്തേക്കു കടന്നിരിക്കുകയാണ്. അതേ സമയം ആരും സമരം ചെയ്യുന്നില്ലെന്ന് അറിയിച്ച് െഎ.എ.എസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. കെജ്‌രിവാളിന്റെ ഓഫീസിൽ വെച്ച് ചീഫ് സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തെ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഐ .എ.എസ് ഒാഫീസര്‍മാര്‍ക്ക് സുരക്ഷ നല്‍കണമെന്നും സഹപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നതായും അസോസിയേഷന്‍ ട്വിറ്റിലൂടെ അറിയിച്ചു.
Post Your Comments