Latest NewsIndia

കെജ്‌രിവാളിന് ഇൻസുലിൻ നിഷേധിച്ചെന്ന് ആവർത്തിച്ച് ഭാര്യ: അറസ്റ്റിനും മാസങ്ങൾക്ക് മുന്നേ ഇൻസുലിൻ നിർത്തിയെന്ന് അധികൃതർ

റാഞ്ചി: ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇൻസുലിൻ നിഷേധിച്ചതായി ആവര്ത്തിച്ച് ഭാര്യ സുനിത. ജയിലിൽ അദ്ദേഹത്തെ കൊല്ലാൻ ബിജെപി സർക്കാർ ശ്രമം നടത്തുന്നെന്ന ആരോപണവുമായി സുനിത കെജ്‌രിവാൾ രംഗത്തെത്തി. റാഞ്ചിയിൽ ഇൻഡ്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് മഹാറാലിയിൽ പ്രസംഗിക്കവെ ആണ് സുനിതയുടെ പ്രതികരണം.

ബി.ജെ.പിയുടെ ഏകാധിപത്യത്തിനെതിരെ പോരാടി ഇൻഡ്യ വിജയം കാണുമെന്നും അവർ പറഞ്ഞു. ”എന്റെ ഭർത്താവ് അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാനാണ് അവരുടെ നീക്കം. കാമറ നിരീക്ഷണത്തിലാണ് അദ്ദേഹത്തിനു ഭക്ഷണം നൽകുന്നത്. ഇൻസുലിൻ നിഷേധിക്കപ്പെട്ടു. 12 വർഷമായി ഇൻസുലിനിൽ മുന്നോട്ടുപോകുന്ന പ്രമേഹരോഗിയാണ് അദ്ദേഹം. ദിവസവും 50 യൂനിറ്റ് ഇൻസുലിൻ വേണം അദ്ദേഹത്തിന്.”-റാലിയിൽ സുനിത പറഞ്ഞു.

ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതിനു, ജനസേവയുടെ പേരിലാണ് കെജ്‌രിവാൾ ജയിലിൽ പോയതെന്നും സുനിത പറഞ്ഞു. അദ്ദേഹത്തിനെതിരായ ഒരു കുറ്റവും തെളിയിക്കാനാകില്ല. ഏകാധിപത്യത്തിനെതിരെ നമ്മൾ പോരാടി വിജയം വരിക്കും. ജയിൽ കവാടങ്ങൾ തകർത്ത് കെജ്‌രിവാളും ഹേമന്ത് സോറനും പുറത്തുവരുമെന്നും അവർ പറഞ്ഞു.

എന്നാൽ, അറസ്റ്റിനും മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്‍സുലിന്‍ എടുക്കുന്നത് നിര്‍ത്തിയെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍. ഗവര്‍ണര്‍ വി കെ സക്‌സേനയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടികാട്ടുന്നത്. തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഡോക്ടര്‍ക്ക് കീഴില്‍ പ്രമേഹം ചികിത്സിക്കുന്ന കെജ്‌രിവാള്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്‍സുലിന്‍ ഉപയോഗം നിര്‍ത്തിയിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ മെറ്റ്‌ഫോര്‍മിന്‍ ഗുളിക മാത്രമാണ് ഉപയോഗിച്ചിരുന്നത് എന്നുമാണ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയത്.

തിഹാര്‍ ജയിലില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ കെജ്‌രിവാള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്‌രിവാൾ നിലവിൽ തിഹാർ ജയിലിലാണു കഴിയുന്നത്. പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾ നേരിടുന്ന അദ്ദേഹത്തിന് മതിയായ പരിചരണമോ മരുന്നുകളോ നൽകുന്നില്ലെന്ന ആരോപണവുമായി നേരത്തെയും ആം ആദ്മി പാർട്ടി രംഗത്തെത്തിയിരുന്നു. കെജ്‌രിവാളിനെ ജയിലിനകത്ത് വച്ച് അപായപ്പെടുത്താനാണ് നീക്കം നടക്കുന്നതെന്നാണ് എ.എ.പി നേതാക്കൾ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button