Kerala

പരമേശ്വര്‍ജിയെ മാറ്റി നിര്‍ത്താനാവില്ലെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍

കോഴിക്കോട്: കേരളത്തിന്റെ ചരിത്രത്തെ കുറിച്ച് എഴുതുമ്പോള്‍ പരമേശ്വര്‍ജിയെ മാറ്റി നിര്‍ത്താനാകില്ലെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. അദ്ദേഹവുമായി വളരെ അടുത്ത ആത്മബന്ധമാണുള്ളത്. തന്റെ പൊതു ജീവിതത്തെ സ്വാധീനിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്നും കുമ്മനം പറഞ്ഞു. എഴുത്തുകാരനും, ചിന്തകനുമായ പി പരമേശ്വരന് ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതൃത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച സമാദരണ സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

read also: ആയുധധാരികളായ സിആര്‍പിഎഫ് ഭടന്മാര്‍, ഒപ്പം 50 പേരുടെ അസം റൈഫിള്‍ പട, രാജ്യത്ത് ഏറ്റവും സുരക്ഷയുള്ള ഗവര്‍ണ്ണര്‍ കുമ്മനം

നിലയ്ക്കല്‍ സമരത്തിന്റെ ജീവനാഡി പരമേശ്വരനായിരുന്നു. എതിര്‍പ്പുകള്‍ എല്ലാം അതിജീവിച്ചുള്ള പോരാട്ടമായിരുന്നു നിലയ്ക്കല്‍. ഇതിനി പിന്നില്‍ പ്രവര്‍ത്തിച്ച വൈജ്ഞാനിക ഭൌതികശക്തി പരമേശ്വര്‍ജിയായിരുന്നു. ഓരോ ചര്‍ച്ചകളിലും തീരുമാനങ്ങള്‍ എടുത്തിരുന്നതും നിഷ്‌കര്‍ഷ്ച്ചിരുന്നതും പരമേശ്വര്‍ജിയായിരുന്നു.

മഹാത്മാഗാന്ധിയുടെയും സ്വാമി വിവേകാനന്ദന്റെയും ആശയങ്ങളുടെ നേര്‍ക്കാഴ്ചയാണ് പരമേശ്വര്‍ജിയുടെ ജീവിതമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. മിസോറാം ഗവര്‍ണര്‍ പദവി ഏറ്റെടുത്ത ശേഷം കുമ്മനത്തിന്റെ ആദ്യ കേരള സന്ദര്‍ശനമാത്തിലാണ് സമാദരണ സഭയില്‍ പങ്കെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button