കോട്ടയം: മിസോറാം ഗവര്‍ണ്ണറായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി കേരളത്തില്‍ മടങ്ങി എത്തിയിരിക്കുകയാണ് കുമ്മനം രാജശേഖരന്. ഇസഡ്പ്ലസ് കാറ്റഗറി സുരക്ഷയാണ് കുമ്മനത്തിനുള്ളതെന്നാണ് വിവരം. മിസോറമില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള സുരക്ഷ ചെറുതല്ല. ആയുധധാരികളായ നൂറ് സിആര്‍പിഎഫ് ഭടന്മാരാണ് ബംഗ്ലാവിന് ചുറ്റും റോന്തുചുറ്റുന്നത്.
read also: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കേരളത്തിലെത്തി
അസം റൈഫിള്‍സിന്റെ അന്‍പത് പേരുടെ പട. രഹസ്യാന്വേഷണ വിഭാഗവും മറ്റു മഫ്ടിയിലെ സംഘവും സദാസമയവുമുണ്ട്. എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്റര്‍ രാജ്ഭവന്റെ അങ്കണത്തിലുണ്ട്. സുരക്ഷ ഏകോപിപ്പിക്കാന്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥനും സിആര്‍പിഎഫിന്റെ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനും വിളിപ്പുറത്തുണ്ട്.
മുതിര്‍ന്ന ഒരു ഐഎഎസ് ഉദ്യോസ്ഥനാണ് സെക്രട്ടറി. അന്‍പതോളം ഉദ്യോഗസ്ഥരടങ്ങുന്ന ഒരു മിനി സെക്രട്ടറിയേറ്റുമുണ്ട് വളപ്പില്‍. എട്ട് പാചകക്കാരാണ് അടുക്കളയില്‍. ആഹാരം ആദ്യം മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന് രുചിച്ച് പരിശോധിക്കും.
ഡോക്ടറും ആംബുലന്‍സും ഉള്‍പ്പെടെ മെഡിക്കല്‍ സംഘവും സദാ സമയവും കൂടെയുണ്ട്. ദിവസവും രാവിലെ ഇന്റലിജന്‍സ് മേധാവി വന്ന് സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ ധരിപ്പിക്കും.
ഇതൊക്കെ ഭാഗ്യമായി കരുതുന്നവരുണ്ടാകാം. പക്ഷേ ഞാന്‍ കാണുന്ന ഭാഗ്യം ഇതൊന്നുമല്ലല്ലോ. പാവപ്പെട്ട ജനങ്ങളുടെ ഇടയില്‍നിന്ന് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ഒരാളാകുകയെന്നതൊക്കെയല്ലേ.-കുമ്മനം പറയുന്നു.
Post Your Comments