Latest NewsCinema

നടി കീര്‍ത്തി സുരേഷിന് വിജയ് ആരാധകരുടെ വക അസഭ്യ വര്‍ഷം

ചെന്നൈ: നടി കീർത്തി സുരേഷിന് വിജയ് ആരാധകരുടെ വക അസഭ്യ വർഷം. വിജയ്ക്കൊപ്പം കീര്‍ത്തി അഭിനയിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ഒരു ചിത്രം പുറത്ത് വന്നിരുന്നു. കീര്‍ത്തി സോഫയുടെ മുകളിലും വിജയ് നിലത്തും ഇരിക്കുന്ന ചിത്രമാണ് പുറത്തു വന്നത് . ചിത്രത്തിൽ കീര്‍ത്തിയുടെ കാല്‍പ്പാദം വിജയുടെ കാല്‍പ്പാദത്തിന് മുകളിലാണ് വച്ചിരിക്കുന്നത്. ഇത് വിജയുടെ ആരാധകരില്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

ഇതോടെ കീര്‍ത്തിക്ക് നേരെ സാമൂഹിക മാധ്യമങ്ങളില്‍ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്ത് വന്നു. വിജയിനെ ബഹുമാനിക്കണമെന്നും കാലില്‍ കാല്‍വച്ചത് ശരിയായില്ലെന്നും അവര്‍ പറയുന്നു. സൂപ്പർ താരങ്ങളുടെ ആരാധകർ ഇതേ പോലെ പല നടികൾക്ക് നേരെയും ആക്രമണം നടത്തിയിട്ടുണ്ട്. സൂപ്പര്‍ താരത്തെ വിമര്‍ശിച്ച്‌ കേരളത്തില്‍ നടി പാര്‍വ്വതിയാണ് ആരാധകരുടെ കോപത്തിന് പാത്രമായത്. എന്നാൽ ഒരു വിഭാഗം കീർത്തിയെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്. വിജയ്‌യോ കീർത്തിയോ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button