ലക്നൗ: ഉത്തര്‍പ്രദേശിൽ യുവതിക്കും മക്കൾക്കും നേരെ ആറംഗ സംഘത്തിന്റെ ആക്രമണം. ലക്നൗവിലെ വിഭൂതിഖണ്ഡ് പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം. യുവതിയും മക്കളും രാത്രിയിൽ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ആറംഗ സംഘം ഇവരെ ഹോക്കി സ്റ്റിക്കുകള്‍ കൊണ്ട് അടിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവതിയും മക്കളും ആശുപത്രിയിൽ ചികിത്സയിലാണ്.
ALSO READ:താലിബാന് ആക്രമണം : നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ഒരു കള്ളക്കേസുമായി ബന്ധപ്പെട്ട് തങ്ങളുമായി വാക്കു തര്ക്കത്തിലേര്പ്പെട്ടവരാവാം ആക്രമണത്തിന് പിന്നിലെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും, കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
Post Your Comments