Latest NewsIndia

സ്വന്തം വീട്ടില്‍ പൂജ നടത്തിയ യുവതിയുടെ തല തല്ലിപ്പൊളിച്ച്‌ അയല്‍ക്കാരായ ഭാര്യയും ഭര്‍ത്താവും

ഹൈദരാബാദ്: വീട്ടില്‍ പൂജ നടത്തിയ 29കാരിയായ യുവതിയെ മര്‍ദിച്ച്‌ അയല്‍ക്കാരായ ഭാര്യയും ഭര്‍ത്താവും. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലെ അത്താപൂരിലാണ് സംഭവം നടന്നത്. ഇവിടത്തെ പാണ്ഡുരംഗ നഗറിലുള്ള വീട്ടിലെ സ്വന്തം ഗൃഹത്തില്‍ പൂജ നടത്തുകയായിരുന്നു കവിത എന്ന് പേരുള്ള സ്ത്രീയെയാണ് ക്രിസ്തീയ വിശ്വാസികളായ അയല്‍ക്കാരായ യേശുവും രത്നയും ചേര്‍ന്ന് ആക്രമിച്ചത്. ഇവർ ദമ്പതികളാണ്.

കവിത വീട്ടില്‍ ആരാധന നടത്തുന്നത് കാരണം വന്‍ ഒച്ചയാണ് ഉണ്ടാക്കുന്നതെന്ന് പറഞ്ഞാണ് ഇവര്‍ യുവതിയെ ഇരുമ്പ് കമ്പി കൊണ്ട് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ കവിതയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. എന്നാല്‍ കവിത വീട്ടില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിച്ചാണ് പൂജകള്‍ നടത്തുന്നതെന്നും ഇത് രാവിലെ ആറ് മണി മുതല്‍ 10 മണി വരെ നീളാറുണ്ടെന്നാണ് അയൽക്കാരുടെ പരാതി എന്നാണ് പോലീസ് പറയുന്നത്.

read also: “ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല മാർക്സിസ്റുകാരെയും ജിഹാദികളെയും തിരുകികയറ്റാനുള്ള ഒരു ലാവണമായി ഉപയോഗിക്കുന്നു”- അഡ്വക്കേറ്റ് നോബിൾ മാത്യു

പൂജയെ തുടര്‍ന്ന് നിരന്തരം കേള്‍ക്കേണ്ടി വരുന്ന മണിയടി ശബ്ദങ്ങളും ആരാധനാ ഗാനങ്ങളുമാണ് ദമ്പതികളെ പ്രകോപിച്ചതെന്നും പൊലീസ് വിശദീകരിച്ചു.ആക്രമണം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന കവിതയുടെ അമ്മയെയും ദമ്പതികള്‍ മര്‍ദ്ദിച്ചുവെന്നും വിവരമുണ്ട്.

സംഭവത്തില്‍ ദമ്പതികള്‍ക്കെത്തിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.പ്രാര്‍ത്ഥന നടത്തിയ ഹിന്ദു സ്ത്രീയെ ക്രിസ്ത്യന്‍ മതവിശ്വാസികളായ ഭാര്യാഭര്‍ത്താക്കന്മാര്‍ ആക്രമിച്ച സംഭവത്തിൽ വലിയ വിവാദമാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button