ന്യൂഡൽഹി: ന്യൂഡൽഹിയിൽ യുവതിക്ക് നേരെ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം. യുവതിയുടെ മുഖം അജ്ഞാതന്‍ കീറിമുറിച്ചു. ദില്ലിയിലെ മംഗോള്‍പുരിയിലാണ് സംഭവം. കടയില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് വിവാഹാഭ്യര്‍ത്ഥന നടത്തി ശല്ല്യം ചെയ്തിരുന്ന യുവാവാണ് സംഭവത്തിന് പിന്നിലെന്നാണ് യുവതി കരുതുന്നത്.
പരാതി നല്‍കിയതിന് പിന്നാലെ ഇയാളെ പൊലീസ് പിടികൂടിയെങ്കിലും വിട്ടയച്ചിരുന്നു. സംഭവത്തിന് പിന്നില്‍ ഇയാളാണോയെന്ന് സംശയമുള്ളതായി യുവതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ യുവതി പറഞ്ഞത് യാഥാര്‍ത്ഥ്യമാണോയെന്ന് പരിശോധിക്കുകയാണ് പൊലീസ്.
Post Your Comments