Latest NewsKeralaNewsIndia

സ്ത്രീയെ നടുറോഡില്‍ കടന്നു പിടിച്ച് ചുണ്ടുകള്‍ കടിച്ചു മുറിച്ചു

തൃപ്പൂണിത്തുറ: നടുറോഡിൽ മധ്യവയസ്‌കയെ കടന്നുപിടിച്ച് ചുണ്ട് കടിച്ചു മുറിച്ചു. പൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപം റോഡരികിലൂടെ നടന്നുപോകുകയായിരുന്നു ഇവർ. ഇതിനിടെ ഒരാൾ കടന്നുപിടിക്കുകയും ചുണ്ട് കടിച്ച് മുറിക്കുകയുമായിരുന്നു. തുടർന്ന് ഗുരുതരമായി പരുക്കേറ്റ മധ്യവയസ്‌കയെ എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം.

also read:പരസ്യമായി യുവതിയെ കടന്നുപിടിച്ച് ചുംബിച്ച യുവാവ് പിടിയിൽ

ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് ആക്രമണം ഉണ്ടായത്. ഏകദേശം 56 വയസ്സ് തോന്നിക്കുന്ന, മുഷിഞ്ഞ മുണ്ട് ഉടുത്തിട്ടുള്ള, ഒരാളാണ് സ്ത്രീയെ ആക്രമിച്ചതെന്ന് കേസന്വേഷിക്കുന്ന തൃപ്പൂണിത്തുറ പോലീസ് പറഞ്ഞു. ആശുപത്രി അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button