നോയിഡ: മുടങ്ങിയ ശമ്പളം ചോദിച്ച യുവതിയ്ക്ക് സ്ഥാപന ഉടമയുടെ ക്രൂരമര്‍ദ്ദനം. ജനക്കൂട്ടം നോക്കി നില്‍ക്കെയാണ് യുവതിയെ മൂന്നംഗസംഘം തല്ലിചതച്ചത്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് ക്രൂരത നടന്നത്. സലൂണില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു യുവതി. ശമ്പളം കിട്ടാതെ വന്നതോടെ ചോദിച്ചു. ഇതാണ് സ്ഥാപന ഉടമയെ ചൊടിപ്പിച്ചത്.
പരസ്യമായി റോഡരികില്‍ വെച്ചാണ് സ്ഥാപന ഉടമയും മൂന്നു പേരും കൂടി യുവതിയെ ആക്രമിച്ചത്. സമീപത്ത് കൂടെ പോയ ആളുകള്‍ നോക്കി നിന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയതല്ലാതെ യുവതിയെ ആക്രമണത്തില്‍ നിന്നും രക്ഷിയ്ക്കാന്‍ മുതിര്‍ന്നില്ല. മാസം 17000 രൂപയ്ക്ക് സലൂണില്‍ ജോലി ചെയ്ത് വരികയായിരുന്നുവെന്നും ശമ്പളം ചോദിച്ചപ്പോള്‍ ഉടമയും സുഹൃത്തുക്കളും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും യുവതി പറയുന്നു. സംഭവത്തില്‍ യുവതി പോലീസിന് പരാതി നല്‍കി. ആക്രമണത്തിന് മുമ്പും ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ട് ഇവര്‍ പരാതി നല്‍കിയിരുന്നു.
Post Your Comments