ഒരു നായയെ മുഴുവൻ സമയവും കനത്ത മഴയത്ത് തെങ്ങിൽ കെട്ടിയിട്ടിരിക്കുന്ന ഉടമസ്ഥന്റെ ക്രൂരതയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വൈപ്പിൻ കരയിൽ നായരമ്പലം എന്ന സ്ഥലത്താണ് സംഭവം.മനോജ് രവീന്ദ്രൻ എന്ന വ്യക്തിയാണ് ഫേസ്ബുക്കിലൂടെ ഈ വിഷയം പുറത്തെത്തിച്ചത്. പുരയിടത്തിലെങ്ങും വീടോ കെട്ടിടമോ ഒന്നുമില്ല. തെങ്ങിന്റെ പരിസരത്തെങ്ങും അതിന് കിടക്കാൻ നനവില്ലാത്ത ഒരിടം പോലുമില്ല. രാവും പകലും മഴയും വെയിലുമേറ്റ് നായ ഇതേ നിൽപ്പാണെന്നാണ് അന്വേഷിച്ചപ്പോൾ മനസിലായതെന്നും മനോജ് പറയുന്നു.
Read Also: ഖത്തറില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
കുറച്ച് ദിവസം മുൻപ് വരെ ഇതേ അവസ്ഥയിൽ രണ്ടാമതൊരു നായ കൂടെ ഉണ്ടായിരുന്നു. ഇപ്പോൾ അതിനെന്ത് സംഭവിച്ചെന്ന് ആർക്കുമറിയില്ല. രണ്ട് മതിലുകൾക്കപ്പുറത്ത് ഉടമസ്ഥനുണ്ട് എന്നും എന്ത് നടപടിയാണ് എടുക്കാൻ കഴിയുകയെന്നും മനോജ് വ്യക്തമാക്കുന്നു. അതേസമയം നിരവധി ആളുകളാണ് ഉടമയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments