
ദോഹ•ഖത്തറില്‍ എമിരി ദിവാന്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ ജൂണ്‍ 23 വരെയാണ് അവധി. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍-പൊതു സ്ഥാപനങ്ങള്‍, എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്. ജൂണ്‍ 24 ഞായറാഴ്ച മുതല്‍ ജോലികള്‍ പുനരാരംഭിക്കുമെന്നും എമിരി ദിവാന്‍ അറിയിച്ചു.
അതേസമയം, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന് കീഴില്‍ വരുന്ന ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് അതോറിറ്റി എന്നിവയുടെ ഈദ് അവധി ദിനങ്ങള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ആകും തീരുമാനിക്കുക.
Post Your Comments