തിരുവനന്തപുരം: മാണി വിഷയത്തില്‍ തന്റെ നിലപാടിനെ ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കിക്കൊണ്ട് മറുചോദ്യവുമായി വീണ്ടും സുധീരന്‍. ബിജെപി ഉള്‍പ്പെടെ മൂന്ന് പാര്‍ട്ടികളുമായി ഒരേ സമയം വിലപേശി. കെ.എം.മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്തുറപ്പാണുള്ളതെന്നും .മാണി സ്വീകരിച്ചത് ചാഞ്ചാട്ട രാഷ്ട്രീയമാണെന്നും സുധീരന്‍ ആരോപിച്ചു. യുഡിഎഫില്‍ എത്തിയ ശേഷവും സമദൂരം എന്ന് മാണി പറയുന്നത് എങ്ങനെയാണ് എന്നും ബിജെപിയുമായി ഇനി ബന്ധമുണ്ടാകില്ലെന്ന് മാണി പ്രഖ്യാപിക്കുമോ? എന്നും സുധീരന്‍ ചോദിച്ചു.
യുഡിഎഫിനെതിരായ മുന്‍ നിലപാടില്‍ മാണി ഖേദം പ്രകടിപ്പിക്കണം. ഉച്ചവരെ മാണിക്ക് സീറ്റ് വിട്ട് നല്‍കില്ലെന്ന് പറഞ്ഞവര്‍ പിന്നീട് ദാനം ചെയ്തു. ഇത് വളരെ ദുരൂഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. വീരേന്ദ്രകുമാറിന് രാജ്യ സഭാ സീറ്റും ആര്‍എസ്പിക്ക് കൊല്ലം സീറ്റും നല്‍കിയത് ചൂണ്ടിക്കാണിച്ചാണ് എംഎം ഹസ്സന്‍ കേരള കോണ്‍ഗ്രസ്സിന് സീറ്റ് നല്‍കിയതിനെ ന്യായീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ആ രണ്ട് സംഭവങ്ങള്‍ ഇതുമായി കൂട്ടിക്കെട്ടേണ്ട എന്നാണ് സുധീരന്‍ പറഞ്ഞത്. കെപിസിസി എക്സിക്യൂട്ടീവിന്റെ അംഗീകാരം കൊല്ലം സീറ്റ് ആര്‍എസ്പിക്ക് സീറ്റ് നല്‍കുന്നതില്‍ ഉണ്ടായിട്ടുണ്ടെന്നും അന്ന് കെപിസിസി പ്രസിഡന്റായിരുന്ന വിഎം സുധീരന്‍ വ്യക്തമാക്കി. അല്ലാതെ നേതാക്കന്‍മാര്‍ ഒറ്റക്കെടുത്ത തീരുമാനമല്ലെന്നും പഴയ വാര്‍ത്തകള്‍ ഉദ്ധരിച്ചു കൊണ്ട് സുധീരന്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസ്സിന് നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി വിഎം സുധീരന്‍ ആദ്യം മുതല്‍ തന്നെ രംഗത്ത് വന്നിരുന്നു.
Post Your Comments