ന്യൂഡൽഹി: 57 രാജ്യസഭാ സീറ്റുകളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്‍വി എന്നിവരുടെ കലാവധി പൂര്‍ത്തിയാകും. മൂന്നുപേര്‍ക്കും വീണ്ടും രാജ്യസഭയിലേയ്ക്ക് അവസരം ലഭിക്കും. അല്‍ഫോണ്‍സ് കണ്ണന്താനം, പി.ചിദംബരം, ജയറാം രമേശ്, അംബികാ സോണി, കപില്‍ സിബല്‍, പ്രഫുല്‍ പട്ടേല്‍ എന്നിവരുടെ കലാവധി പൂര്‍ത്തിയാകുന്ന ഒഴിവലേയ്ക്കും തിരഞ്ഞെടുപ്പ് നടക്കുന്നു. 15 സംസ്ഥാനങ്ങളില്‍ നിന്നാണ് 57 സീറ്റുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
Read Also: നിങ്ങളുടെ ഫോണ്‍ നഷ്ടമായോ? എങ്കിൽ പേടിക്കണ്ട നമുക്ക് വീണ്ടെടുക്കാം…
അതേസമയം, കോൺഗ്രസിലെ സമൂല മാറ്റം ലക്ഷ്യമിട്ട് നാളെ മുതൽ തുടങ്ങുന്ന ചിന്തൻ ശിബിരത്തിൽ നിന്ന് കപിൽ സിബൽ വിട്ടു നിന്നേക്കുമെന്ന് സൂചന. ജി 23 നേതാക്കളിൽ ഒരാളായിരുന്നു കപിൽ സിബൽ. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നായിരുന്നു ഗ്രൂപ്പ് 23 നേതാക്കളുടെ വിമര്‍ശനം. ഗാന്ധി കുടംബം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേല്‍പിക്കുന്നുവെന്നാണ് നേതാക്കളുടെ ആരോപണം.
Post Your Comments