സിഡ്‌നി : ഓസ്‌ട്രേലിയയില്‍ പുരോഹിതന്‍മാരുടെ പീഡനത്തിരയായ കുട്ടികളുടെ എണ്ണ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. 1950 നും 2015നു മിടയില്‍ ഓസ്‌ട്രേലിയയയിലെ 7% കാത്തലിക് പുരോഹിതന്‍മാരും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന റിപ്പോർട്ട് ഓസ്‌ട്രേലിയ റോയല്‍ കമ്മീഷനാണ് പുറത്ത് വിട്ടത്. ആയിരത്തിലധികം കാത്തലിക് സ്ഥാപനങ്ങളില്‍ നിന്ന് 4444 പേര്‍ പീഡനത്തിനിരയായെന്നാണ് കമ്മീഷന്‍ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയത്.
പീഡനത്തിനിരയായ കുട്ടികളുടെ ശരാശരി പ്രായം പതിനൊന്നു വയസ്സെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ ശരാശരി പ്രായം 10.5 വയസ്സും ആണ്‍കുട്ടികളുടേത് 11.5 വയസ്സുമാണ്. ചില രൂപതകളിലെ 15% പുരോഹിതന്‍മാരും കുട്ടികളെ ലൈംഗികമായി ആക്രമിച്ചതായും,സെന്റ് ജോണ്‍ ഓഫ് ഗോഡ് ബ്രദേഴ്‌സിലെ 40% കൊച്ചച്ചന്‍മാരും കുട്ടികളെ പീഡിപ്പിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തുടർന്ന് നടത്തിയ കണക്കെടുപ്പിൽ 1900 കുറ്റവാളി കണ്ടെത്തി. കുറ്റകൃത്യം ചെയ്ത 500 പേരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല.
ഓസ്ട്രേലിയ റോയല്‍ കമ്മീഷന്റെ മുതിര്‍ന്ന കൗണ്‍സില്‍ അസിസ്റ്റന്റ് ഗെയില്‍ ഫര്‍നെസ്സാണ് കണക്കുകള്‍ പുറത്തുവിട്ടത്. “ഇത്തരം വിഷയങ്ങളില്‍ രൂപതകള്‍ വലിയ അലംഭാവം വരുത്തിയെന്ന് ഫര്‍നെസ്സ് പറയുന്നു. ഇരയാക്കപ്പെട്ട കുട്ടികളെ ശിക്ഷിച്ച് കൊണ്ട് അവരെ നിശബ്ദരാക്കി. ചിലരുടെ പരാതികൾ അവഗണിക്കപ്പെട്ടു. കുറ്റാരോപിതരായവരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തിരുന്നത്. എന്നാൽ സ്ഥലം മാറ്റം ചെയ്യപ്പെട്ട ഇടവകകളിലുള്ളവര്‍ക്കാവട്ടെ ഇവര്‍ മുമ്പുള്ള സ്ഥലങ്ങളില്‍ ചെയ്ത കുറ്റകൃത്യത്തെ കുറിച്ചുള്ള അറിവുകളും ഇല്ലാതാക്കി. അതിനാൽ കുറ്റവാളികള്‍ പിടിക്കപ്പെടാത്തതും ശിക്ഷിക്കപ്പെടാത്തതും ചൂഷണങ്ങള്‍ വര്‍ധിപ്പിച്ചതായും” ഫര്‍നെസ്സ് പറയുന്നു.
യു എസ്, അയര്‍ലാന്‍ഡ്, ബ്രസീല്‍, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ പുരോഹിതന്‍മാര്‍ കുട്ടികളെ ലൈംഗികമായി ആക്രമിച്ചതിന്റെ വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ ഓസ്ട്രേലിയ റോയല്‍ കമ്മീഷന്‍പുറത്ത് വിട്ട കണക്കുകള്‍ വിഷയത്തെ ഏറെ ഗൗരവമുള്ളതാക്കുന്നു. ഇപ്പോൾ കമ്മീഷന്റെ കണക്കെടുപ്പ് അവസാന ഘട്ടത്തിലാണ്. അത് പൂർത്തിയാകുമ്പോൾ മുകളിൽ പറഞ്ഞ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് സൂചന.
Post Your Comments