
ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണച്ച എംഎല്‍എയെ പുറത്താക്കി കോണ്‍ഗ്രസ്. ഹരിയാനയിലെ രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി കൃഷന്‍ പന്‍വാറും ബിജെപി – ജെജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി കാര്‍ത്തികേയ ശര്‍മയും വിജയിച്ചതിന് പിന്നാലെയാണ് എംഎൽഎ കുല്‍ദീപ് ബിഷ്ണോയിയ്ക്കെതിരെ പാർട്ടിയുടെ നടപടി.
എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്റെ പരാജയത്തിന് കാരണം കുല്‍ദീപ് ബിഷ്ണോയിയും മറ്റൊരു എംഎല്‍എയും കാലുവാരിയതാണ്. കുല്‍ദീപ് ബിഷ്ണോയിയെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം ഉള്‍പ്പെടെ എല്ലാ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
Post Your Comments