ഗ്രീൻ ടീയും ബ്ലാക്ക് ടീയും നുണഞ്ഞു മടുത്തവർക്ക് മുന്നിലേക്ക് നീലച്ചായ എത്തുന്നു. കഫീൻ ഇല്ലാത്ത ഹെർബൽ ടീ ആണിത്. ശംഖുപുഷ്പത്തിൽ നിന്നുണ്ടാക്കുന്ന നീലച്ചായക്ക് മധുരരുചിയാണ് ഉള്ളത്. ചുമ, ജലദോഷം, ആസ്മ ഇവയ്‌ക്കെല്ലാം നീലച്ചായ ഉത്തമമാണ്. ആൻക്സിയോലിറ്റിക് ഗുണങ്ങൾ നിറഞ്ഞതിനാൽ നീലച്ചായ ധാരാളം കുടിക്കുന്നത് സമ്മർദം അകറ്റാൻ സഹായിക്കും. ശ്വാസകോശത്തിൽ നിന്നും ശ്വാസനാളത്തിൽ നിന്നും കഫം ഇല്ലാതാക്കാനും ഇത് ഉത്തമമാണ്.
Read Also: സുധീരന്‍ കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കണമെന്ന് കെ.എം മാണി
ഒരു ന്യൂറോ ട്രാൻസ്മിറ്ററായ അസെറ്റൈൽ കൊളൈന്റെ അളവ് കൂട്ടി ഓർമശക്തിയും തലച്ചോറിന്റെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്താൻ നീലശംഖുപുഷ്പം (clitoria ternatea) സഹായിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓർമശക്തി മെച്ചപ്പെടുത്താൻ നീലച്ചായയ്ക്കു കഴിയും. ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയാൻ ഇത് ഉത്തമമാണ്. രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും നീലച്ചായയ്ക്ക് കഴിവുണ്ട്.
Post Your Comments