Life Style

നീലച്ചായയുടെ ആരോഗ്യ ഗുണങ്ങള്‍ ഇതാ

പ്രമേഹ രോഗികള്‍ക്ക് കുടിക്കാന്‍ പറ്റിയ ഒന്നാണ് ബ്ലൂ ടീ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ശംഖുപുഷ്പത്തിന്റെ ഇലയ്ക്കു കഴിവുണ്ട്. ഭക്ഷണത്തില്‍ നിന്നും ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയാന്‍ നീലച്ചായ സഹായിക്കും.

ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. അകാലവാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും ഈ ആന്റി ഓക്സിഡന്റുകള്‍ക്ക് കഴിയും.

 

ചുമ, ജലദോഷം, ആസ്മ ഇവയില്‍ നിന്നെല്ലാം ആശ്വാസ മേകാന്‍ നീലച്ചായയ്ക്കു കഴിയും. ശംഖുപുഷ്പത്തിന്റെ ഇലയ്ക്ക് അലര്‍ജികളില്‍ നിന്നൊക്കെ പ്രതിരോധനം നല്‍കാന്‍ സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും ഇവ മികച്ചതാണ്.

 

നീലച്ചായ കൊളസ്ട്രോള്‍ കുറയ്ക്കുന്നു. ഒപ്പം രക്തചംക്രമണം വര്‍ധിപ്പിച്ച് ഹൃദ്രോഗസാധ്യതയെ കുറയ്ക്കും.

 

സമ്മര്‍ദമകറ്റാനും ഓര്‍മശക്തി മെച്ചപ്പെടുത്താനും ശംഖുപുഷ്പത്തില്‍ നിന്നുള്ള ഈ ചായയ്ക്ക് കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button