ഗ്രീൻ ടീയും കട്ടൻ ചായയും എല്ലാം നാം സാധാരണ കുടിക്കുന്നതാണ് എന്നാൽ നീലച്ചായയോ? രുചി മാത്രമല്ല, ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ് ബ്ലൂ ടീ. എന്താണ് നീലച്ചായ എന്നറിയാം.
നീല ശംഖു പുഷ്‌പത്തിൽ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. ശംഖു പുഷ്പം ഉണക്കിയതും ഫ്രഷ് പൂക്കളും ചായ ഉണ്ടാക്കാൻ ഉപയോഗിക്കാം. നീലച്ചായയ്ക്ക് പർപ്പിൾ നിറം വേണമെങ്കിൽ അല്പ്പം ചെറു നാരങ്ങാ നീരും ചേർക്കാം.
Read Also : അങ്ങനെ പഴയ ലോറി വീടായി; ഇതാ ഒരു അത്ഭുത വീടിന്റെ വിശേഷങ്ങള്‍
ഗ്രീൻ ടീയെക്കാൾ വളരെയധികം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയതാണ് നീലച്ചായ. പ്രായമാകലിനെ തടയാനും നീലച്ചായയ്ക്കു കഴിവുണ്ട്. സമ്മർദമകറ്റാനും നീലച്ചായ സഹായിക്കും. മുടി വളർച്ചയ്ക്കും ചർമത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ് ബ്ലൂ ടീ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം ടൈപ്പ് 1 പ്രമേഹം തടയാനുള്ള കഴിവും നീലച്ചായയ്ക്കുണ്ട്.
ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തി രോഗപ്രതിരോധശക്തിയേകുന്നു. കൊളസ്‌ട്രോൾ കുറയ്ക്കുന്നു. രക്തചംക്രമണം വർധിപ്പിച്ച് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു.
Post Your Comments