പാല്‍, കട്ടന്‍ ഈ രണ്ട് വകഭേതങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന ചായയ്ക്ക് ഇന്ന് ലൈം ടീ, ഗ്രീന്‍ ടീ, ജിഞ്ജര്‍ ടീ എന്നിങ്ങനെ നിരവധി വെറൈറ്റികള്‍ വന്നു. ഈ ശ്രേണിയിലേക്കാണ് ബ്ലൂ ടി അഥവാ നീല ചായ വന്നിരിക്കുന്നത്.
നീല നിറത്തിളുള്ള ഈ ചയയില്‍ കഫീനില്ല എന്നതാണ് പ്രത്യേക. ശംഖുപുഷ്പം ഉപയോഗിച്ചാണ് ഈ ചായ തയ്യാറാക്കുന്നത്. ഈ നീല ചായ പോഷകഗുണങ്ങളാല്‍ സമ്പന്നമാണെന്നാണ് ടീബോക്സ്.കോം സ്ഥാപകന്‍ കൗശല്‍ ദുഗര്‍, ചായ വിദഗ്ധന്‍ റിഷവ് കാനോയി എന്നിവര്‍ പറയുന്നത്.
ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുക, ആംഗ്സൈറ്റി, ആസ്മ, പ്രമേഹം എന്നിവയ്ക്ക് ഉത്തമമാണ് ബ്ലൂ ടീ എന്നാണ് പറയുന്നത്. മാത്രമല്ല, മുഖ സൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം ഈ ചായ നല്ലതാണ്. ബട്ടര്‍ഫ്ളൈ പീ ടീ എന്നും ഇതിന് പേരുണ്ട്.
Post Your Comments