Life Style

ബ്ളൂ ടീയുടെ പ്രചാരം വർധിക്കുന്നു

നീല ചായയുടെ  പ്രചാരം വർധിക്കുന്നു. സംഭവം മറ്റൊന്നുമല്ല നമ്മുടെ നാട്ടിൻ പുറങ്ങളിൽ കണ്ടുവരുന്ന സുന്ദരിയായ ശഖുപുഷ്പം കൊണ്ടുണ്ടാകുന്ന ചായയാണ്. അഴകും,ആരോഗ്യവും തരുന്ന,അകാല വാർദ്ധക്യത്തെ തടയുന്നതാണത്രേ ഈ നീല ചായ. ശംഖുപുഷ്പം ബുദ്ധിവികാസത്തെ സഹായിക്കുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിലെ ആന്റി ഓക്സിഡന്റുകൾ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ക്യാന്‍സറിനു കാരണമാകുന്ന കോശങ്ങളെ പ്രതിരോധിക്കാന്‍ ഈ നീല ചായക്ക് സാധിക്കും.ഒപ്പം ക്യാന്‍സർ രോഗവും,കീമോയും ഉണ്ടാക്കുന്ന പ്രത്യാഘതങ്ങളുടെ തീവ്രതയും കുറയ്ക്കും.വിഷാദ രോഗങ്ങളെ ചെറുക്കാനുള്ള ശേഷിയുമുണ്ട് നീല ചായയ്ക്ക്.

ഹൃദയാരോഗ്യത്തിന്റെ സംരക്ഷണത്തിലും മുൻപനാണ് ബ്ലൂ ടീ.ഒരു കപ്പ് നീലച്ചായ ഭക്ഷണത്തിന് ശേഷം നിത്യവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഡയബറ്റിക് രോഗികളിലുണ്ടാവുന്ന അണുബാധ തടയാനും സഹായിക്കും.

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. അകാലവാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും ഈ ആന്റി ഓക്‌സിഡന്റുകള്‍ക്ക് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button