
കോട്ടയം: വി.എം സുധീരന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. താന്‍ യുഡിഎഫിലേക്ക് തിരിച്ച് വരുന്നതിന് മുന്‍പുള്ള അഭിപ്രായം ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം വിമര്‍ശിക്കുന്നതെന്ന് കെ.എം മാണി പറഞ്ഞു. ഇപ്പോഴത്തെ തന്‌റെ നിലപാട് സുധീരന്‍ വിലയിരുത്തട്ടെ.
വികാരപരമായി പ്രസ്താവനകള്‍ നടത്തരുത്. അതിന് മുന്‍പ് കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കണം. സുധീരന്റെ അമിതാവേശം സംസ്ഥാനം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ബിജെപിയുമായി സഖ്യമുണ്ടാകില്ലെന്ന് ഉറപ്പ് തരാന്‍ മാണിക്ക് സാധിക്കണമെന്ന് വി. എം സുധീരന്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നു.
Post Your Comments