Latest NewsKeralaNews

കാര്യം കഴിഞ്ഞാല്‍ പുരപ്പുറത്ത് എന്ന ശീലമില്ല: അനില്‍ അക്കര എംഎല്‍എ

കൊച്ചി: പി.ജെ കുര്യന്‌റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അനില്‍ അക്കര എംഎല്‍എ. ഞങ്ങള്‍ ആരുടേയും മൈക്ക് സെറ്റല്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട കാര്യങ്ങള്‍ പറയേണ്ടിടത്ത് പറയും. തന്നെ പുറത്താക്കാനായി യുവാക്കളായ എംഎല്‍എമാര്‍ ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു എന്ന് പി.ജെ കുര്യന്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയത്.

അനില്‍ അക്കര എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണരൂപം.

ഞങ്ങള്‍ ആരുടേയും മൈക്ക് സെറ്റല്ല, രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ മാത്രമല്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് പറയും, പാര്‍ട്ടിയുടെ അന്തിമ തീരുമാനം അനുസരിക്കുകയും ചെയ്യും, നമ്മുടെ കാര്യം വരുമ്പോള്‍ അച്ചടക്കം, കാര്യം കഴിഞ്ഞാല്‍ പുരപ്പുറത്ത് ആ ശീലവും ഇല്ല. ഞങ്ങളുടെ നിലപാട് കോണ്‍ഗ്രസ്സ് പ്രസിഡന്റിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അത് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന്  മുന്‍പും, ശേഷവും. ഇനിയും ആവശ്യമായ സമയത്ത് പറയേണ്ടത് പറയേണ്ടിടത്ത് പറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button