Latest News

കോൺഗ്രസിലെ കടല്‍ക്കിഴവന്മാരായ നേതാക്കളെ എന്തുചെയ്യണമെന്ന് ഉപദേശിച്ച് ജോയ് മാത്യു

കൊച്ചി: യുഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് ജോസ് കെ മാണിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉണ്ടായ യുഡിഎഫിലെ പൊട്ടിത്തെറിക്കെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. “നടുറോട്ടിലിട്ട് പോത്തിനെ അറക്കുന്നത് നിര്‍ത്തി സ്വന്തം പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാരെ ആലയില്‍ കൊണ്ടുപോയി കെട്ടുകയാണ് വേണ്ടതെന്ന്” കോണ്‍ഗ്രസിലെ യുവാക്കളോട് ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ ജോയ് മാത്യു പറയുന്നു. ”ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച്‌ നേതൃനിരയിലെത്തുന്നതിന് പകരം ഹൈക്കമാന്റ് വഴി നേതാക്കന്മാരെ അവരോധിക്കുന്നിടത്ത് തന്നെ ജനാധിപത്യപരമായ പാര്‍ട്ടിഘടന എന്നത് പൊളിയുന്നുവെന്നും” അദ്ദേഹം പറയുന്നു

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു :

യൂത്ത്‌ കോൺഗ്രസ്സുകാരുടെ വേവലാതി കഴിഞ്ഞു. വൃദ്ധകേസരികൾക്ക്‌ ‌ പകരം യുവരക്തം തന്നെ രാജ്യസഭയിലെത്തിയല്ലോ. പോരാത്തതിനു ആൾ കോൺഗ്രസ്സുമാണ് .അതിൽ ഒരു കേരളം ഉണ്ടെന്നേയുള്ളൂ. അല്ലെങ്കിൽത്തന്നെ നമുക്കൊന്നും ഇപ്പഴും മനസ്സിലാകാത്ത കാര്യം കേരള കോൺഗ്രസ്സും സാക്ഷാൽ കോൺഗ്രസ്സും തമ്മിലെന്താ വ്യത്യാസം എന്നതാണ് . ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച്‌ നേതൃനിരയിലെത്തുന്നതിനു പകരം ഹൈക്കമാണ്ട്‌‌ എന്നിടത്തുനിന്നുള്ള ഓർഡർ വഴി നേതാക്കാന്മാരെ അവരോധിക്കുന്നിടത്ത്‌ തന്നെ ജനാധിപത്യപരമായ പാർട്ടിഘടന എന്നത്‌ പൊളിയുന്നു;രാജാവും അനുചരരും എന്ന നിലയിലേക്ക്‌ അത്‌ കൂപ്പ്‌ കുത്തുന്നു- പ്രണബ്‌ മുക്കർജിയെപ്പോലുള്ള അടുത്തൂൺ പറ്റിയ മറ്റു കോൺ (വൃദ്ധ) കേസരികളും അധികം വൈകാതെ കാവിയണിയുന്നത് യുവരക്തങൾ കാണാതിരിക്കണെമെങ്കിൽ നടുറോട്ടിലിട്ട്‌ പോത്തിനെ അറക്കുന്നത്‌ പോലുള്ള പരിപാടികൾ നിർത്തി നിങ്ങൾ യുവാക്കൾ സ്വന്തം പാർട്ടിയിലെ കടൽ ക്കിഴവന്മാരെ ആലയിലേക്ക്‌ തെളിച്ച്‌ കൊണ്ടുപോയി കെട്ടുകയാണു വേണ്ടത്‌.

FB POST JOY MATHEW

Also read : രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പി.ജെ കുര്യൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button